SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

digi
ഡിജിറ്റൽ ലൈബ്രറി ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു


മാതമംഗലം: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ പ്രത്യേക വികസനനിധി ഉപയോഗിച്ച് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഡിജിറ്റൽ ലൈബ്രറി ആൻ‌ഡ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ എ നിർവഹിച്ചു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രീത അദ്ധ്യക്ഷത വഹിച്ചു. അജിത്ത് കുമാർ അനിക്കം, സി.വി. ശശികല, എം.കെ. സതീശൻ, എം.കെ. ശിവ പ്രകാശ്, കെ.ബി. ബാലകൃഷ്ണൻ, ടി.ആർ. രാമചന്ദ്രൻ, കെ.സി. രാജൻ, എം. സനൂപ്, കെ.ബി. രതീഷ്‌കുമാർ, ഇ.വി നളിനി, എം. രാജേഷ് സംസാരിച്ചു. പ്രിൻസിപ്പാൾ പി. ദാമോദരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.എ ഗീത നന്ദിയും പറഞ്ഞു. കേരള ഫോക്‌ലോർ അക്കാഡമി യുവപ്രതിഭ പുരസ്‌കാരം ലഭിച്ച സ്‌കൂളിലെ അദ്ധ്യാപകൻ സി.കെ. അഭിനന്ദിനെ അനുമോദിച്ചു. എം.എൽ.എയുടെ പ്രത്യേക വികസനനിധി ഉപയോഗിച്ചാണ് ലൈബ്രറി സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL