SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.18 AM IST

പേരോൽ - കല്ലംചിറ പാലം റോഡ്

pyr-road
പേരോൽ - ചോനാംകണ്ടം - കല്ലംചിറ പാലം റോഡ് രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തി ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കാങ്കോൽ - ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനെയും കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പേരോൽ - ചോനാംകണ്ടം - കല്ലംചിറ പാലം റോഡ് യാഥാർത്ഥ്യമാകുന്നു. രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തി ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2021-22 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ രണ്ട് പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുക. കാങ്കോൽ -ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനസൂയ അദ്ധ്യക്ഷത വഹിച്ചു. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ, വാർഡ് മെമ്പർ പി.വി ചന്ദ്രൻ, പി.വി വത്സല, എം. രാഘവൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL