SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

റൈഡേഴ്സ് ക്ലബ് ആദരം

khd-aadarm

കാഞ്ഞങ്ങാട്: കിഴക്കുംകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൈഡേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അഭിമാന താരങ്ങളെ ആദരിച്ചു. കേരള ഫോക്‌ലോർ അക്കാഡമി പൂരക്കളി അവാർഡ് നേടിയ കിഴക്കുംകര പുള്ളിക്കാരൻ അമ്മ ദേവസ്ഥാനം ആചാര സ്ഥാനികൻ കുമാരൻ വെളിച്ചപ്പാടച്ചൻ, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ കിഴക്കുംകര കണിയാംകുണ്ടിലെ കെ. ബാബുവിന്റെയും ഉഷയുടെയും മകൾ കെ. ആദിത്യ എന്നിവരെയാണ് ആദരിച്ചത്. കിഴക്കുംകര ദേവസ്ഥാനം പരിസരത്ത് നടന്ന ചടങ്ങിൽ മുഹമ്മദ് ഫവാസ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ദേവസ്ഥാനം മുഖ്യ സ്ഥാനികൻ കെ. രാമകൃഷ്ണൻ, രാജേഷ് ഭായി, കെ. വിനയൻ, കെ. രാജു, മനോജ് മണലിൽ, രാജീവൻ കാറ്റാടി, എം. രാകേഷ്, രാജീവൻ കിഴക്കുംകര, ദേവസ്ഥാനം ജനറൽ സെക്രട്ടറി എം. സതീശൻ, സെക്രട്ടറി വി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL