SignIn
Kerala Kaumudi Online
Thursday, 25 June 2026 8.41 AM IST

510 ഹജ്ജാജികൾക്ക് വാക്സിനേഷൻ നൽകി

hajj

തലശ്ശേരി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഹജ്ജ് കർമ്മത്തിനായി പോവാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ വാക്സിനേഷൻ നൽകി. കൂത്തുപറമ്പ്,ധർമ്മടം, തലശേരി മണ്ഡലങ്ങളിൽ നിന്നുള്ള 510 പേർ വാക്സിനേഷൻ സ്വീകരിച്ചു. ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ആദ്യ ബാച്ച് മേയ് 5ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടും.കണ്ണൂർ വിമാനത്താവളത്തിൽ അനുവദിച്ച ഹജജ് ഹൗസ് മേയ് 4 മുതൽ സേവനങ്ങൾ നൽകിത്തുടങ്ങും. ആർ.എം.ഒ. ഡോ.ഷിജി, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഒ.വി ജാഫർ, ജില്ലയിലെ ട്രെയിനർ മാരായ നിസാർ അതിരകം,സമീർ പിണറായി, വനിത വിംഗ് ചുമതലയുളള ഇ.കെ.സൌദ, ഷാഹിന സലാം, മുജുത്തബ പുന്നോൽ എന്നിവർ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL