SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ദേശീയ സെപക് താക്റൊ ടീമുകളായി

sepak-thakro

തൃക്കരിപ്പൂർ: മാർച്ച് 23 മുതൽ 27 വരെ ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമുകളെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ കാസർകോട് ജില്ലയിലെ എസ്.അജയും പെൺകുട്ടികളുടെ ടീമിനെ എറണാകുളം ജില്ലയിലെ എം.പി.ലക്ഷ്മിയും നയിക്കും. തൃക്കരിപ്പൂർ ഇളമ്പച്ചി ഫായിക്ക ഇൻഡോർ അക്കാഡമിയിൽ ഒരാഴ്ചയായി നടന്നുവന്ന ക്യാമ്പിൽ നിന്നാണ് സംസ്ഥാന ടീമുകളെ തിരഞ്ഞെടുത്തത്. പാലക്കാട് നിന്നുള്ള പി.അദ്വൈതാണ് ആൺകുട്ടികളുടെ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പാലക്കാട് ജില്ലയിൽ നിന്നുള്ള എൻ.നിധി വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബാബുവാണ് ടീമുകളെ പ്രഖ്യാപിച്ചത്. ജില്ല പ്രസിഡന്റ് സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.മധുസൂദൻ, ജില്ല സെക്രട്ടറി ശബരിദാസ് ബാലൻ, പരിശീലകൻ വി. അശ്വന്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL