SignIn
Kerala Kaumudi Online
Saturday, 27 June 2026 7.31 PM IST

കെട്ടിടത്തിന്റെ സ്റ്റെയർ കേസ് കത്തിനശിച്ചു

fire

കണ്ണൂർ: മാലിന്യത്തിൽ നിന്നുംതീ പടർന്ന് കണ്ണൂർ താണയിലെ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ സ്റ്റെയർകേസ് കത്തിനശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും അഗ്നിശമന രക്ഷാസേന അസി.സ്റ്റേഷൻ ഓഫീസർ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.സ്റ്റെയർ കേസിന്റെ താഴെ മുതൽ മുകൾ ഭാഗം വരെ കൂട്ടിയിട്ട പ്ലാസ്റ്റിക്,പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങളിൽ തീ ആളി പടരുകയായിരുന്നു. സ്റ്റെയർ കേസിന് മുകളിലുള്ള ഷീറ്റുകൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് തീ അണച്ചതിനാൽ കെട്ടിടത്തിലേക്ക് തീപടരാതെ വൻ ദുരന്തം ഒഴിവായി.ഒഴിഞ്ഞകെട്ടിടത്തിൽ മദ്യപാന സംഘം കേന്ദ്രീകരിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL