SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

മണ്ഡലത്തിലിറങ്ങി കെ.പി.സി.സി പ്രസിഡന്റ് ; ഉജ്വല റോഡ‌് ഷോയോടെ തുടക്കം

sunny

ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇരിട്ടിയിൽ നടത്തിയ റോഡ് ഷോ ആവേശോജ്ജ്വലമായി. സ്ഥാനാർത്ഥി നിർണയമടക്കമുള്ള തിരക്കുകൾ കഴിഞ്ഞ് ഇന്നലെ ഡൽഹിയിൽ നിന്ന് ബെംഗ്ളൂരു വഴി കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം നേരെ മണ്ഡലത്തിൽ എത്തുകയായിരുന്നു.

സ്ഥാനാർത്ഥിയുടെ റോഡ് ഷോ ഇരിട്ടി നഗരം ചുറ്റി ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന യു.ഡി.എഫ് കൺവെൻഷൻ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.പേരാവൂരിൽ തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം പിന്തുണ നൽകുമെന്നും റോഡ് ഷോയിലെ ജനപങ്കാളിത്തം അത് തെളിയിക്കുന്നതാണെന്നും സണ്ണിജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL