SignIn
Kerala Kaumudi Online
Saturday, 27 June 2026 12.48 PM IST

ഇ.എം.എസ് അനുസ്മരണം

ems

കാഞ്ഞങ്ങാട്: മാക്കരംകോട്ട് ഐ.എം.എസ് സ്മാരക മന്ദിരം, റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.കെ. സബിത ഉദ്ഘാടനം ചെയ്തു. മനോജ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.പി..എം പുല്ലൂർ ലോക്കൽ സെക്രട്ടറി ബിന്ദു, ലോക്കൽ കമ്മിറ്റി മെമ്പർ വി.നാരായണൻ , ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട്, സി.പി.എം മാക്കരം കോട്ട് ബ്രാഞ്ച് സെക്രട്ടറി ഹരീഷ് പപ്പൻ, പുല്ലൂർ ലോക്കൽ കമ്മിറ്റി മെമ്പർ ഗംഗാധരൻ,​ മാസ്റ്റർ ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം സെക്രട്ടറി രമ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി വിനോദ് മാക്കരം കോട്ട് സ്വാഗതം പറഞ്ഞു. തുടർന്ന് മാണിയാട്ട് കോറസ് കലാസമിതിയുടെ 'ദി ഷോട്ട്' എന്ന തെരുവ് നാടകവും പ്രദേശത്തെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച പാടാം നമുക്ക് പാടാം അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL