SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം

kerala-service

മട്ടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34ാം ജില്ലാ സമ്മേളനം 24,25 തീയതികളിൽ മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കും. 24ന് രാവിലെ 10ന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് സാംസ്‌കാരിക സമ്മേളനം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.സരള ഉദ്ഘാടനം ചെയ്യും.25ന് രാവിലെ 10ന് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്,സംസ്ഥാന കമ്മിറ്റിയംഗം പി.വി.പത്മനാഭൻ,ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ,സെക്രട്ടറി വി.പി.കിരൺ,കെ.ബാലകൃഷ്ണൻ,ഇ.നാരായണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL