SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പെരുമ്പ ഹജ്ജ് ക്യാമ്പ് 30ന്

hujj
ഹജ്ജ് ക്യാമ്പ്

പയ്യന്നൂർ: പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റി, ഖിദ്‌മ സഹാറ ഹജ്ജ് ഉംറ സർവീസ് ഗ്രൂപ്പ്, ഹാജി അബ്‌ദുൽ അസീസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 14-ാമത് പെരുമ്പ ഹജ്ജ് ക്യാമ്പ് 30ന് രാവിലെ എട്ട് മുതൽ പെരുമ്പ ലത്വീഫിയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അബ്‌ദുസമദ് പൂക്കോട്ടൂർ, ചുഴലി മുഹ്‌യിദ്ധീൻ മൗലവി, സി.ടി അബ്ദുൾ ഖാദർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംശയ നിവാരണത്തിന് അവസരം, വാഹന പാർക്കിംഗ് സൗകര്യം, ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വാഹനം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. വാർത്താ സമ്മേളനത്തിൽ കെ.ടി. സഹദുള്ള, വി.കെ.പി. ഇസ്‌മയിൽ, എ. മുജീബ്, സി.പി അബ്‌ദുള്ള, ഹംസ കാട്ടൂർ, സി.വി ജാബിർ, കെ. ഖലീൽ, സി.ടി ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, HUJJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL