SignIn
Kerala Kaumudi Online
Thursday, 25 June 2026 2.20 PM IST

ചിത്രദലം ലീഫ് ആർട്ട് പ്രദർശനം കതിരൂരിൽ

chithram
ചിത്രദലം ലീഫ് ആർട്ട് പ്രദർശനം ഡോ. പി. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

കതിരൂർ: കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ലീഫ് ആർട്ട് കലാകാരൻ
ജിജീഷ് കോളുത്തുപറമ്പിന്റെ 30 സർഗ്ഗ രചനകളുടെ 6 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാമത് പ്രദർശനമായ ചിത്രദലം ആരംഭിച്ചു. മലയാള കലാനിലയം പ്രിൻസിപ്പാൾ കെ ഗീതയുടെ അദ്ധ്യക്ഷതയിൽ കതിരൂർ .ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ പ്രശസ്ത സസ്യശാസ്ത്ര ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പി. ദിലീപ് ഉദ്ഘാടനം ചെയ്തു.
ഹിന്ദുസ്ഥാനി സഗീതജ്ഞൻ റോഷൻ ഹാരിസ്, നാടക കലാകാരൻ വിനോദ് നാരോത്ത്, ഫിലിം എഡിറ്റർ ജിമോദ് കൂത്തുപറമ്പ്, ചിത്രകാരൻ ഷൈജു കെ. മാലൂർ, ശില്പി അജീഷ് വടവതി, കഥകളി കലാകാരൻ കലാമണ്ഡലം മഹേന്ദ്രൻ, സാഹിത്യകാരൻ ടി.കെ അനിൽ കുമാർ സാംസ്‌കാരിക പ്രവർത്തകൻ സചീന്ദ്രൻ, കവിയും ചിത്രകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ, ജിജീഷ് കൊളുത്തുപറമ്പ് സംസാരിച്ചു. 31 ന് സമാപിക്കും. ഞായർ ഒഴിവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHITHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL