SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

റിയാലിറ്റി ഷോ വിജയികൾക്ക് സ്വീകരണം നൽകി

sweekara
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കൈറ്റ് വിക്ടേഴ്സിന്റെ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലെ ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്ത് വിജയികളായി എത്തിയ ചായ്യോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ടീമിന് സ്വീകരണം നൽകി. എൻ.സി.സി, എസ്.പി.സി തുടങ്ങിയ യൂണിഫോം സേനകൾ വാദ്യമേളഘോഷത്തോടെ കുട്ടികളെ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉപഹാര വിതരണവും ഉദ്ഘാടനവും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. മനോഹരൻ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ എം. സീമ, ഗ്രാമപഞ്ചായത്തംഗം കെ. ധന്യ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ, രാജേഷ് ചേമ്പേന, സുനിൽകുമാർ, സി.ആർ അശ്വഘോഷ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ എം. സുനിൽ കുമാർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.വി. സുകുമാരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, REALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL