SignIn
Kerala Kaumudi Online
Saturday, 27 June 2026 1.54 AM IST

എസ്.വി യു.പി സ്‌കൂൾ വാർഷികാഘോഷം

schol
എസ്.വി യു.പി സ്‌കൂൾ 76ാം വാർഷികാഘോഷം സാഹിത്യകാരി ഡോ. എം.എ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു

മാതമംഗലം: കരിപ്പാൽ എസ്.വി യു.പി സ്‌കൂൾ 76ാം വാർഷികാഘോഷം സാഹിത്യകാരി ഡോ. എം.എ മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. ബിബിൻ അദ്ധ്യക്ഷനായി. ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥിനി കെ.വി അശ്വതിയെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രീ പ്രൈമറി വിഭാഗം കോൺവെക്കേഷൻ അരങ്ങേറി. മാനേജർ ഇ.വി ചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് പി.പി ബിന്ദു, ആശ ജേക്കബ്ബ്, എം.പി ഗോപി, ശോഭന രവീന്ദ്രൻ, എം. മധു, കെ.കെ രാമചന്ദ്രൻ, കെ. രമേശൻ, ഷീജ മുകുന്ദൻ, ആര്യജിത്ത്, സുജേഷ് പി.വി, കെ.കെ സനൂപ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL