SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

കബഡി കോച്ചിംഗ് ക്യാമ്പ് പത്തിന് തുടങ്ങും

kabadi

ചായ്യോത്ത്: മുൻസംസ്ഥാന കബഡിതാരം ദിനേശൻ നീലായിയുടെ സ്മരണയ്ക്കായി രൂപീകരിച്ച കബഡി അക്കാഡമിയുടെയും കാസർകോട് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ അണ്ടർ പതിനാല് വിഭാഗത്തിൽ പെട്ട കുട്ടികൾക്കായുള്ള കോച്ചിംഗ് ക്യാമ്പ് പത്തിന് ആരംഭിക്കും. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ പാറക്കോൽ ജഴ്സി പ്രകാശനം നിർവഹിക്കും. കെ.ടി.സീമ,ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ എം.സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. പി.ടി.എ പ്രസിഡന്റ് മനോഹരൻ പാലാത്തടം സംസാരിക്കും. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 8086582865,9447481702,9447649832.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL