SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.01 AM IST

കാർ സ്കൂട്ടിയിലിടിച്ച് രണ്ടു പേർക്ക് പരിക്ക്

scooty

ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. എടൂർ തൂവക്കുന്നേൽ ബാബു (59), വാണിയപ്പാറയിലെ ഞാവള്ളിക്കുന്നേൽ അമൽ തോമസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാടത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടിയുടെ മുൻവശത്തെ ടയർ വേർപെട്ട് ഇരുപതു മീറ്ററിലേറെ ദൂരത്തേക്ക് തെറിച്ചു വീണു. കാറിന്റെ മുവശത്തെ ടയറും പൊട്ടിത്തകർന്നു. റോഡിലേക്ക് തിരിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരെ കാർ ഡ്രൈവർ തന്നെയാണ് മറ്റൊരു വാഹനത്തിൽ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL