SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

സെന്റ് തോമസ് തീർത്ഥാടന ദൈവാലയ തിരുനാൾ

st-thomas

പയ്യന്നൂർ:സെന്റ് തോമസ് തീർത്ഥാടന ദൈവാലയ തിരുനാളിന് ഇന്ന് വൈകീട്ട് അഞ്ചേ കാലിന് ഇടവക വികാരി ഫാദർ ജോൺ മുണ്ടോളിക്കൽ കൊടിയേറ്റും. വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, മദ്ധ്യസ്ഥ പ്രാർത്ഥനകൾ എന്നിവ ഉണ്ടാകും.11ന് വൈകീട്ട് 5ന് ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത ഡയറക്ടർ ഫാദ‌ർ ജിതിൻ വയലുങ്കൽ വചനസന്ദേശം നൽകി വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും. സമാപന ദിനമായ 12ന് രാവിലെ 9ന് വിശുദ്ധ കുർബാന , പ്രദക്ഷിണം. തലശ്ശേരി സെന്റ് ജോസഫസ് മൈനർ സെമിനാരി വൈസ് റെക്ടർ ജോസഫ് മാളക്കാരൻ നേതൃത്വം നൽകും. ഉച്ചക്ക് സ്നേഹ വിരുന്ന്.വാർത്താസമ്മേളനത്തിൽ ഫാദർ ജോൺ മുണ്ടോളിക്കൽ, ജോസ് പള്ളിത്തറ , സെബാസ്റ്റ്യൻ തോട്ടുങ്കൽ , ജോയി മുരിങ്ങയിൽ ,ജോർജ് പാലായിക്കുടിയിൽ , ജോർജ് കരിയിൽ , ജോയി ഓരത്തേൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL