SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

എൽ.ഡി.എഫിനായി പ്രവാസി സംഘം

pravasi-sangam

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലയിൽ മത്സരിക്കുന്ന ജയാനന്ദ(മഞ്ചേശ്വരം), ഷാനവാസ് പാദൂർ (കാസർകോട് ),സി എച്ച്.കുഞ്ഞമ്പു (ഉദുമ), ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), വി.പി.പി മുസ്‌തഫ (തൃക്കരിപ്പൂർ) എന്നിവരെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് പ്രവാസി സംഘം നേതാക്കൾ അഭ്യർത്ഥിച്ചു പ്രവാസികളെ ചേർത്തുപിടിക്കുന്നത് ഇടതുസർക്കാർ മാത്രമാണ്.അതിനാൽ തന്നെ ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടതുണ്ടെന്നും പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുള്ള ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ചന്ദ്രൻ, ജലീൽ കാപ്പിൽ, ജില്ലാ പ്രസിഡന്റ് ഒ.നാരായണൻ, ജില്ലാ സെക്രട്ടറി പി.വി.വിജയൻ, ജില്ലാ ട്രഷറർ പി.പി.സുധാകരൻ, എന്നിവർ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL