SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.11 AM IST

നിക്കാഹ് കഴിഞ്ഞ് ഇരട്ടകൾ ബൂത്തിലേക്ക്

iratta

പാനൂർ:നിക്കാഹ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ വോട്ടിംഗ് ബൂത്തിലേക്കെത്തി ഇരട്ട സഹോദരികൾ. ചെറുപ്പറമ്പ് സി.എച്ച്. ഇസ്മായിലിന്റെയും കെ.വി.ജുവൈരിയത്തിന്റെയും പുത്രിമാരായ ജറാറയുടെയും ജറീറയുടെയും വിവാഹദിനമായിരുന്നു ഇന്നലെ.
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ കന്നിവോട്ടർമാരായ ഇരുവരും കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്‌കൂളിലെ 84ാം നമ്പർ ബൂത്തിൽ എത്തി വോട്ട് ചെയ്തു. നിക്കാഹിന് ശേഷമാണ് ഇരുവരും വിവാഹവേഷത്തോടെ ബൂത്തിലെത്തിയത്. വിവാഹവസ്ത്രത്തിൽ എത്തിയ ഇരുവരും വോട്ടർമാർക്കും നാട്ടുകാർക്കും കൗതുകമായി.
കണ്ണങ്കോട് മീത്തലെ പറമ്പത്ത് മുഹമ്മദ് ജാസിമാണ് ജറാറയുടെ വരൻ. തൂവ്വക്കുന്ന് പാറപ്പുറത്ത് ഷഫീഖിനെയാണ് ജറീറ വിവാഹം ചെയ്തത്.നിക്കാഹിന് ശേഷം വരന്മാർ വീടുകളിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇരുവരും ബൂത്തിലെത്തി വോട്ട് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL