SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ആദ്യമണിക്കൂറിൽ തന്നെ വോട്ട് ചെയ്ത് സ്ഥാനാർത്ഥികൾ

kadannappalli

കണ്ണൂർ:മുഖ്യമന്ത്രിയടക്കമുള്ള ജില്ലയിലെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം തന്നെ ആദ്യമണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങി. രാവിലെ ഏഴേ മുക്കാലോടെ കുടുംബസമേതമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി അമല ബി.യു.പി സ്‌കൂളിലെ 194ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ഏലത്തൂരിലെ സ്ഥനാർത്ഥിയായ മന്ത്രി എ.കെ ശശീന്ദ്രൻ ചൊവ്വ ധർമ്മസമാജം യു.പി സ്‌കൂളിലും കണ്ണൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായ രാമചന്ദ്രൻ കടന്നപ്പള്ളി, കടന്നപ്പള്ളി ചെറുവാച്ചേരി ഗവ.എൽ.പി സ്‌കൂളിലെ ബൂത്തിലുമാണ് വോട്ട് ചെയ്തത്.

പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് കടത്തുംകടവ് സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ.ശൈലജ പഴശി വെസ്റ്റ് യു.പി സ്‌കൂളിലും അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി.സുമേഷ് ചിറക്കൽ രാജാസ് യു.പി സ്‌കൂളിലും ഇതെ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ കരീം ചേലേരി നൂഞ്ഞേരി എൽ.ഡി സ്‌കൂളിൽ വോട്ടു ചെയ്തു.

കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ.മോഹനൻ താണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തലശ്ശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഒ.നിധീഷ് പേരാവൂർ വട്ട്യര എൽ.പി സ്‌കൂളിലും കല്ല്യാശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജിൻ എടനാട് വെസ്റ്റ് എൽ.പി സ്‌കൂളിലെ നാലാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു. എൻ.ഡി.എ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഷിജിലാൽ വോട്ട് രേഖപ്പെടുത്തിയത് കുന്നോത്ത്പറമ്പ് സെൻട്രൽ പുത്തൂർ എൽ.പി സ്ൂകൂളിലാണ്. കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് കണ്ണൂർ സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസിലും ഇരിക്കൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഉളിക്കൽ വയത്തൂർ യു.പി സ്‌കൂളിലും പയ്യന്നൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ മധുസൂദനൻ പയ്യന്നൂർ മാവിച്ചേരിയിലെ ഗവ.എൽ.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.അബ്ദുൽറഷീദ് ചെറുപുഴ കാക്കയംചാൽ സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL