SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

തിരിഞ്ഞടുപ്പിന് ശേഷവും അയവില്ലാതെ അക്രമം

mathil

കണ്ണൂർ :തിര‌ഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും കണ്ണൂർ ജില്ലയിൽ പലയിടത്തായി അക്രമണ സംഭവങ്ങൾ തുടരുന്നു .പയ്യന്നൂർ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയുടെ വീടിന് നേരെ ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായി. ടി.പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് അക്രമികൾ തീ വച്ചു.

തിരഞ്ഞെടുപ്പിൽ പുരുഷോത്തമൻ വി.കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമരെഴുതിയ മതിലും കഴിഞ്ഞ ദിവസം രാത്രി തകർത്തിരുന്നു .സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കുഞ്ഞികൃഷ്ണന്റെ അനുകൂലിയായിരുന്ന പ്രസന്നന്റെ ബൈക്ക് നേരത്തെ തീ വച്ച് നശിപ്പിച്ചിരുന്നു. ഫണ്ട് വിവാദം ഉയർന്ന സമയത്ത് കുഞ്ഞികൃഷ്ണന് പ്രസന്നൻ പിന്തുണ നൽകിയതിനു പിന്നാലെയായിരുന്നു ഇത്. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങളിൽ പങ്കെടുത്ത എഴുത്തുകാരൻ വി.എസ്.സുനിൽ കുമാറിന്റെ വീടിന് റീത്ത് വച്ച സംഭവവുമുണ്ടായിരുന്നു. നിലവിൽ കുഞ്ഞികൃഷ്ണന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണമുണ്ട്. വീടിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മുല്ലക്കൊടി യു.പി സ്‌കൂളിലെ യു.ഡി.എഫ് പോളിംഗ് ഏജന്റ് ഭാസ്‌കരന്റെ വീട് അക്രമികൾ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘടിതാരായെത്തിയ ഇരുപതോളം പേർ ആക്രമണം നടത്തിയത്.പിന്നിൽ സി.പി .എം പ്രവർത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു . വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അകത്ത് കയറി വീടിനകത്തെ ഗാർഹിക ഉപകരണങ്ങൾ അടിച്ചു തകർത്തു. ഫർണിച്ചറുകളും മറ്റു ഉപകരണങ്ങളും തകർത്തു വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറും തല്ലി തകർത്തു. കല്ല്, ഇരുമ്പ് വടി കൊടുവാൾ, മറ്റുമാരകായുധങ്ങൾ എന്നിവയുമായാണ് അക്രമികളെത്തിയതെന്ന് ഭാസ്‌കരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

മുല്ലക്കൊടി യു.പി സ്‌കൂളിലെ യു.ഡി.എഫ് ബൂത്ത് ഏജന്റായ പി.ഭാസ്‌കരൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് സി .എച്ച്.മൊയ്തീൻ ഷംസീർ മയ്യിൽ, ഷൈജു മുല്ലക്കൊടി, ആർ. പി .ഫാറൂഖ് എന്നിവർക്ക് പോളിംഗ് കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ മർദ്ദനമേറ്റിരുന്നു ഇതിന് പിന്നാലെ വൈകിട്ട് 6.30 ന് എൽ.ഡി.എഫ് ബൂത്ത് ഏജന്റായ പി.പി.പ്രകാശനെ ഭാസ്‌കരന്റെ സഹോദരനും കോൺഗ്രസ് പ്രവർത്തകനുമായ പി.കൃഷ്ണൻ കുത്തി പരുക്കേൽപ്പിച്ചിരുന്നു. പ്രകാശൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെ മയ്യിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ ഇന്നലെ പുലർച്ചെ അക്രമികൾ അടിച്ചു തകർത്തിരുന്നു.

സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL