SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.08 PM IST

ആചാര്യവരവേൽപ്പും സാംസ്കാരിക സദസും

acharya-varavelp

.പുല്ലൂർ:പെരളത്ത് വയൽ അരയാൽ ചാമുണ്ഡിഅമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യ വരവേൽപ്പ് നൽകി. ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സിൽ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറം സാംസ്കാരിക പ്രഭാഷണം നടത്തി.പി.പി.ജനാർദ്ദനൻനായർ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ.സബിത,അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, ഷീബ, സജിത, കുട്ട്യൻ കുന്നുമ്മൽ, ടി.ഹരീഷ് ബിജു വടക്കിനിയിൽ പ്രസംഗിച്ചു. പി.മോഹൻദാസ് സ്വാഗതവും പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.പ്രഭാഷകൻ മുനീർ ഹുദവിയെയും പി.പി. ജനാദനൻ നായരെയും ചടങ്ങിൽ അനുമോദിച്ചു. ഇന്ന് രാവിലെ പുനപ്രതിഷ്ഠ കർമ്മവും നാളെ കളിയാട്ട മഹോത്സവവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL