SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

കൈശികി മോഹിനിയാട്ടം ശില്പശാല തുടങ്ങി

shiplashala
ബർണശേരി മുദ്രകലാ ക്ഷേത്രം സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയിൽ കലാമണ്ഡലം സംഗീത പ്രസാദ് , നാട്യകലാനിധി കലാവതി ടീച്ചർ എന്നിവർ ക്ലാസെടുക്കുന്നു

കണ്ണൂർ: ബർണശേരി മുദ്ര കലാ ക്ഷേത്രം സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ദ്വിദിന ശില്പശാല 'കൈശികി' മസ്‌കോട്ട് ബീച്ച് റിസോർട്ടിൽ തുടങ്ങി. കലാമണ്ഡലം സത്യവ്രതൻ ഉദ്ഘാടനം ചെയ്തു. മുദ്രകലാ ക്ഷേത്രം ഡയറക്ടർ നാട്യകലാനിധി കലാവതി ടീച്ചർ ശില്പശാലയെക്കുറിച്ച് വിശദീകരിച്ചു. മോഹിനിയാട്ടത്തിന്റെ നാൾ വഴികളും പുതിയ അവതര രീതിയുടെ പ്രത്യേകതകളും ചർച്ച ചെയ്യുന്ന ശില്പശാലയിൽ കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ കലാമണ്ഡലം സംഗീത പ്രസാദാണ് ക്ലാസുകൾ നയിക്കുന്നത്. ഭാവം, മുദ്ര എന്നിവയെ കുറിച്ചുള്ള പഠനവും നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3.30ന് മോഹിനിയാട്ടത്തിന്റെ പരിണിതികൾ എന്ന വിഷയത്തിൽ സംവാദം നടക്കും. കലാമണ്ഡലം ലീലാമണി, ഡോ. അനിലാ സുനിൽ, ഡോ. സുമിതാ നായർ, കലാമണ്ഡലം സംഗീത പ്രസാദ് എന്നിവർ പങ്കെടുക്കും. ശില്പശാലയിൽ പരിശീലിപ്പിച്ച മോഹിനിയാട്ടത്തിന്റെ അവതരണവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SILPASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL