SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

നിരോധിത ബാഗുകൾ പിടികൂടി

palstic

കണ്ണൂർ: ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് മുണ്ടേരി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരിബാഗുകളും പേപ്പർ കപ്പുകളും പിടിച്ചെടുത്തു.മുണ്ടേരി വയലിലെ ചിറ തട്ടുകടയിൽ നിന്നും 12.5 കിലോ ഗ്രാം നിരോധിത ക്യാരി ബാഗുകൾ, 200 വ്യാജ ബയോ പേപ്പർ കപ്പുകൾ എന്നിവയാണ് സംഘം പിടിച്ചെടുത്തത്. ക്യു ആർ കോഡ് പതിച്ച ബയോ പേപ്പർ കപ്പുകളിൽ വിപണനം നടത്തുന്ന ഏജൻസിയുടെ പേര് , ബാച്ച് നമ്പർ തുടങ്ങിയ വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.ഉപയോഗിച്ച പേപ്പർ കപ്പുകൾ സ്ഥാപന പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.നിരോധിത ഉൽപ്പന്നങ്ങൾ കൈവശം വച്ചതിന് പതിനായിരം രൂപയും,സ്ഥാപനവും പരിസരവും ശുചിത്വമില്ലാതെ സൂക്ഷിച്ചതിന് ആയിരം രൂപയും പിഴ ചുമത്തി.പരിശോധനയിൽ കെ.ആർ.അജയകുമാർ പി.എസ്.പ്രവീൺ, ഹെൽത്ത് ഇൻസ്‌പെക്ടർ റിൻസിത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL