SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

പാനൂർ പി.ആർ.ലൈബ്രറിയിൽ വായന ചലഞ്ച്

vayana

പാനൂർ: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മേയ് 30 വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ചിന്റെ ഭാഗമായി പാനൂർ പി.ആർ.ലൈബ്രറിയും വിവിധ പരിപാടികൾ സംഘടിപ്പിക്കും.വായന ചലഞ്ചിന്റെ ഉദ്ഘാടനം 20ന് വൈകീട്ട് 4ന് പി.ആർ.ലൈബ്രറി ഹാളിൽ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവ്വഹിക്കും. ലൈബ്രറി പ്രസിഡന്റ് കെ.പി.മോഹനൻ എം. എൽ.എ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പവിത്രൻ മൊകേരി പദ്ധതി വിശദീകരിക്കും. നാലു വയസ്സ് മുതൽ 12 വരേയും 13 മുതൽ 18 വരേയുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഒന്നു മുതൽ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL