SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.57 AM IST

തട്ടിപ്പ് നടത്തിയത് കെ.വൈ.സി അപ്ഡേഷന്റെ പേരിൽ: ഓൺലൈൻ തട്ടിപ്പിൽ റിട്ട. അദ്ധ്യാപകന് എട്ട് ലക്ഷം നഷ്ടം

forgery

ഇരിട്ടി: വെളിമാനം സ്വദേശിയായ റിട്ട.അദ്ധ്യാപകന് ഓൺലൈൻ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്നും എട്ടുലക്ഷത്തോളം രൂപ നഷ്ടമായി. ഇരിട്ടി യൂണിയൻ ബാങ്കിന്റെ ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് യൂണിയൻ ഈസി മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെയാണ് പണം തട്ടിയത്.

കെ.വൈ.സി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കെ. വൈ.സി പുതുക്കുന്നതിനായി ഓൺലൈനായി അയച്ചുകിട്ടിയ ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്തി. ഇതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് മെസേജും ലഭിച്ചു. പിന്നാലെ രഹസ്യകോഡും നമ്പറും ആവശ്യപ്പെട്ടു. ഇതും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്നും 7,94,000 രൂപ പിൻവലിച്ചതായി മനസിലായത്.

റിട്ട.അദ്ധ്യാപകന്റെ ഇടപാടുകൾ ഏറെ കാലം നിരീക്ഷിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി ഒരാഴ്ച്ച മുൻപെ ഫോണിലേക്ക് ഇടപാട് വിവരങ്ങൾ മെസേജായി വരുന്നത് തടയപ്പെട്ടിരുന്നു. മെസേജ് വരാഞ്ഞതിന്റെ കാരണം കെ.വൈ.സി രജിസ്‌ട്രേഷൻ പുതുക്കാതതിനാലാണെന്ന് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിലേക്ക് നയിച്ചത്.കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ റിട്ട.അദ്ധ്യാപകൻ ആറളം പൊലീസിൽ പരാതി നൽകി.

പണം പോയത് പശ്ചിമ ബംഗാളിലേക്ക്

സംഭവത്തിൽ ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പശ്ചിമബംഗാൾ സ്വദേശിയായ രണ്ട് പേരുടെ അക്കൗണ്ടിലേക്കാണ് പിൻവലിച്ച പണം പോയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL