
പാനൂർ : തെക്കേ ചെണ്ടയാട് നിളാ മംഗളപുരം ശ്രീകൃഷ്ണ, ദേവീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായുള്ള മൂന്നാം ദിവസത്തെ ആധ്യാത്മിക സദസ് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അവർ പറഞ്ഞു .ക്ഷേത്ര ദർശനങ്ങൾ ചിട്ടയാക്കണമെന്നും അവർ ആവശ്യപെട്ടു. ക്ഷേത്രം രക്ഷാധികാരി കെ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരി ദീപം തെളിയിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.കെ സജീവൻ,കെ പ്രേമൻ, എൻ.ടി.മനോജ്,വൈസ് പ്രസിഡന്റ് ഇ ഷൈജു, സെക്രട്ടറി സി.പി മനോജ്, മാതൃ സമിതി പ്രസിഡന്റ് പി.പി പത്മജ , എന്നിവർ സംസാരിച്ചു.തുടർന്ന്കലാപരിപാടികളും അരങ്ങേറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |