SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

യുക്തിവാദിസംഘം പ്രതിഷേധ മാർച്ച്

yukthivadhi

കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജ് കാംമ്പസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അഞ്ചരക്കണ്ടി ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച്
ഡെന്റൽ കോളേജിനു മുന്നിൽ അവസാനിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ ധർണ്ണ
കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗംഗൻ അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു. എ.കെ.അശോക് കുമാർ,എ.കെ.നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ടി.എ.ജോസഫ് സ്വാഗതവും കെ.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL