SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ഡ്രൈവർമാർക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് 

eye
നേത്രപരിശോധന ക്യാമ്പ്

തലശ്ശേരി: ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി മേയ് 1ന് ചുങ്കത്തെ സൺ റൈസ് കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധനയും, കാഴ്ചതകരാറുള്ള ഡ്രൈവർമാർക്ക് കണ്ണടവിതരണവും നടത്തും. പരിശോധനയിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 ഡ്രൈവർമാർക്കാണ് കണ്ണട നൽകുക. ലയൺസ് ക്ലബ്ബ് ഓഫ് ടെലിച്ചറി, സീനിയർ ചേമ്പർ ഇന്റർനാഷണൽ ടെലിച്ചറി റീജിയൺ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഡ്രൈവർമാർക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തുടരുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 30നകം 9072727026, 9072727023, 0490 2991499, 3504538 നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം. വാർത്താസമ്മേളനത്തിൽ ശ്രീനിവാസപൈ, സജീവ് മാണിയത്ത്, സുദേഷ് ഷേണായി, അനിതാ ഷേണായി, ശൈലേന്ദ്രൻ പങ്കൻ, വി.പി പ്രദീപൻ, കെ. സുരേഷ് കുമാർ, കെ.പി. നൗഷാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, EYECAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL