SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

അക്ഷയശ്രീ  വാർഷികവും കുടുംബ സംഗമവും 

akshaya
മുണ്ടേരി കച്ചേരിപ്പറമ്പ് അക്ഷയശ്രീ സേവാകേന്ദ്രം, 11-ാം വാര്‍ഷിക,കുടുംബ സംഗമ പരിപാടിയില്‍ മുഖ്യപ്രഭാഷകനായ അഡ്വ. എ.വി. കേശവന്‍ ഭദ്രദീപം തെളിക്കുന്നു.

മുണ്ടേരി: കച്ചേരിപ്പറമ്പ് അക്ഷയശ്രീ സേവാകേന്ദ്രം 11ാം വാർഷികവും കുടുംബ സംഗമവും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ സുജിത് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക പ്രഭാഷകൻ അഡ്വ. എ.വി. കേശവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ വിനായക അക്ഷയശ്രീ പ്രസിഡന്റ് പി.കെ. സുധാകരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബിജേഷ് മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ അക്ഷയശ്രീ സംഘടനയെ വിശദീകരിച്ചു. റിപ്പോർട്ട് അവതരണവും നടന്നു. അക്ഷയശ്രീ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രജിത്ത്, ബി.വി.വി.എസ് ജില്ലാ ട്രഷറർ ഹരീഷ് കുമാർ, മഹിളാ മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് വി. മഹിത സംസാരിച്ചു. എ.എം. ബാബുരാജ് നന്ദി പറഞ്ഞു. വാർഷിക പൊതുയോഗം ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, AKSHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL