SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

അനുസ്മരണവും പുഷ്പാർച്ചനയും

anusma
കെ.വി അനിൽ കുമാറിന്റെ നാലാം ചരമ വാർഷികദിനത്തിൽ നടന്ന പുഷ്പാർച്ചന

കൂത്തുപറമ്പ്: മാങ്ങാട്ടിടം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി കൂത്തുപറമ്പ് മുൻ ബ്ലോക്ക് പ്രസിഡന്റും ആയിരുന്ന കെ.വി അനിൽ കുമാറിന്റെ നാലാം ചരമ വാർഷികദിനത്തിൽ മാങ്ങാട്ടിടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം കോളയാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി ചിത്രകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി രമേശൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി എ. രഘുനാഥ്, ടി.പി ഷംസീർ, ശ്രീരാജു, സുഹാസ് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു. കെ.വി. ശ്രീജിത്ത് കുമാർ, രാജീവൻ, അനഘ് അയ്യപ്പൻതോട്, പ്രേമൻ കോയിലോട് എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ANUSMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL