SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഡെങ്കു പ്രതിരോധ ദിനാചരണം

dengu
നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

തലശ്ശേരി: ദേശീയ ഡെങ്കു പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി 16ന് തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിൽ രാവിലെ 11നാണ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ ക്ലാസ് സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 15, 16, 17 തീയതികളിൽ നഗരസഭാ പരിധിയിൽ ഡ്രൈ ഡേ ആചരിക്കും. കൊതുക് നശീകരണത്തിനായി സാധ്യമായ ഇടങ്ങളിലെല്ലാം ഫോഗിംഗ് ശക്തമാക്കാനും തീരുമാനിച്ചു. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഒ.ടി. ഷബീർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, വിവിധ ആശുപത്രികളിലെ ഡോക്ടർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, DENKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL