SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു

ngo
കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം

കണ്ണൂർ: ഭരണമാറ്റത്തെ തുടർന്ന് യാതൊരുമാനദണ്ഡവും പാലിക്കാതെ ഭരണാനുകൂല സംഘടനകൾ നൽകുന്ന ലിസ്റ്റ്മാത്രം വെച്ച് മാനദണ്ഡവിരുദ്ധമായി ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റം നടത്തിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം സുഷമ, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ സ്മിത എന്നിവർ പ്രസംഗിച്ചു. യൂണിയന്റെ സംഘടനാ പ്രവർത്തകരെയും സംഘടനയോട് അനുഭാവം പുലർത്തുന്ന ജീവനക്കാരെയും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുകളാണ് ഇറക്കുന്നത്. അധികാരഭ്രാന്തിൽ നടത്തുന്ന ഇത്തരം ധിക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ജീവനക്കാരോട് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, NGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL