SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനം

bharathiya
ഭാരതീയ വിചാരകേന്ദ്രം വാർഷിക സമ്മേളനത്തിൽ ശരത് മാറോളി സംസാരിക്കുന്നു

പാനൂർ: സ്വാതന്ത്ര്യ സമര സേനാനികളുടെ വിപ്ലവമന്ത്രധ്വനിയായിരുന്നു വന്ദേമാതര ഗീതമെന്ന് കവിയും നാടകകൃത്തുമായ ശരത് മാറോളി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം പാനൂർ സ്ഥാനീയ സമിതി ഇരഞ്ഞിക്കുളങ്ങര എൽ.പി സ്‌കൂളിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ വന്ദേമാതരത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേഹമാസകലം മുറിവേറ്റ ഒരമ്മയെ രക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വത്തെ ഉദ്‌ബോധിപ്പിക്കുകയാണ് ബങ്കിം ചന്ദ്രചാറ്റർജിയെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. വേണുദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. അശോകൻ, അനീഷ്, പ്രമോദ്, പ്രകാശൻ, ജിരൺ പ്രസാദ് സംസാരിച്ചു. കെ.കെ ബിനീഷ് സ്വാഗതവും ടി. സജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ.കെ വേണുദാസ് (പ്രസിഡന്റ്), ടി. സജീവൻ (സെക്രട്ടറി), ഇ. രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VARSHIKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL