SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഓപ്പൺ ഫ്രെയിം ചലച്ചിത്രോത്സവം

openframe
പയ്യന്നൂർ ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംവിധായകൻ രാകേഷ് ശർമ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പതിനൊന്നാമത് ചതുർദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ശ്രീവത്സം എ.സി ഓഡിറ്റോറിയത്തിൽ പ്രശസ്‌ത സംവിധായകൻ രാകേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. സംവിധായകൻ ഡോ. ബിജു, നടൻ ഇർഷാദ്, പി. പ്രേമചന്ദ്രൻ, ആർ. നന്ദലാൽ, എലിസബത്ത് സംസാരിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചവ ഉൾപ്പെടെ 20 ലോക പ്രശസ്ത സിനിമകൾ മലയാളം സബ്ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്. 15 വരെ നീണ്ട് നിൽക്കുന്ന മേളയിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ദിവസം 5 സിനിമകൾ വീതം പ്രദർശിപ്പിക്കുന്നതോടൊപ്പം ഓപ്പണ്‍ ഫോറങ്ങൾ, പാനൽ ചർച്ചകൾ, ചലച്ചിത്ര പ്രവൃത്തകരുമായുള്ള മുഖാമുഖങ്ങൾ തുടങ്ങിയവയും നടക്കുമെന്ന് സെക്രട്ടറി പി. പ്രേമചന്ദ്രൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL