SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 PM IST

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ  സംവിധായകൻ  മരിച്ചനിലയിൽ

belraj-kalarickal
ബെൽരാജ് കളരിക്കൽ

കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്. സിനിമ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബെൽരാജിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഭൗതികശരീരം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി.

നിഴൽ, മധുരം, ഡാകിനി തുടങ്ങി നിരവധി സിനിമകളിൽ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്ക്വാഡ്. ഇന്നലെ സീരീസ് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാർത്ത എത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആറുവർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ. മണിമല കളരിക്കൽ സുരേഷിന്റെ മകനാണ്. അമ്മ: സ്മിത, സഹോദരി സോജ.

A post shared by JioHotstar Malayalam (@jiohotstarmalayalam)


English Summary

Young filmmaker Belraj Kalarickal, popularly known as Chegu, was found dead in a hotel room in Ernakulam. He was the director of the JioHotstar series Kaapi Squad, which began streaming recently. The Kottayam native had worked as an associate director and assistant director on several films, including Nizhal, Madhuram and Dakini.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BELRAJ KALARICKAL, CHEGU DIRECTOR, KAAPI SQUAD, MALAYALAM CINEMA NEWS, KOTTAYAM MANIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA