SignIn
Kerala Kaumudi Online
Saturday, 11 July 2026 4.06 AM IST

കേളകത്ത് ഇക്കോ ഷോപ്പ്

ecco
കേളകത്തെ ഇക്കോ ഷോപ്പ് ആൻഡ് ബയോ ഇൻപുട്ട് സെന്ററിന്റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട് നിർവഹിക്കുന്നു

കേളകം: കേരള ഗ്രാമീൺ ബാങ്ക് കേളകം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന കേളകം ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഇക്കോ ഷോപ്പ് ആൻഡ് ബയോ ഇൻപുട്ട് സെന്റർ ബസ് സ്റ്റാൻഡിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നബാർഡ് എ.ജി.എം ജിഷ്മോൻ മുഖ്യപ്രഭാഷണം നടത്തി. വായ്പാ വിതരണം ബാങ്ക് റീജണൽ മാനേജർ വി.എം പ്രഭാകരൻ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷിജി സുരേന്ദ്രൻ, സുനിത രാജു, പഞ്ചായത്തംഗം ജൂബി ജോസഫ്, ജെയ്മോൻ, ആത്മ സ്റ്റാഫ് കാവ്യ ബാബു, പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. അശ്വതി, കൃഷി ഓഫീസർ ജിഷമോൾ, ഗ്രാമീൺ ബാങ്ക് മാനേജർ എം. തുഷാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL