SignIn
Kerala Kaumudi Online
Saturday, 23 May 2026 2.17 AM IST

മാഹിയിൽ തോട്,കനാൽ ശുചീകരണം തുടങ്ങി

mazhakkalam

മാഹി: ചാലക്കര , പള്ളൂർ,പന്തക്കൽ മേഖലകളിൽ മഴക്കാലത്ത് വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്ത് തോടുകളും കനാലുകളും ശുചീകരിച്ചുതുടങ്ങി. പ്രദേശത്തെ കനാലുകളും ചെറിയ ഡ്രെയിനേജ് സംവിധാനങ്ങളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭാരവാഹികൾ അഡ്മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് ശുചീകരണം തുടങ്ങിയത്. കനാലുകൾ വൃത്തിയാക്കാത്ത പക്ഷം ശക്തമായ മഴയിൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകാനിടയുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഫണ്ടുകൾ അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണം ഉടൻ ആരംഭിക്കണമെന്നും നിലവിൽ നടക്കുന്ന റോഡ് നിർമാണങ്ങൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്നും ബി.ജെ.പി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL