
മുന്നാട് : സംസ്ഥാന സഹകരണ യൂണിയന് കീഴിൽ മുന്നാട് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി ) കോഴ്സിന് പുതിയ ബാച്ചിലേക്കുള്ള ഓൺലൈൻ അപേക്ഷ തീയ്യതി മേയ് 30 വരെ നീട്ടി. സഹകരണ ഡിപ്പാർട്ട്മന്റ്, കേരള ബാങ്ക്, അപ്പക്സ് സംഘങ്ങൾ, സഹകരണ ബാങ്കുകൾ ,മറ്റു സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത കോഴ്സാണ് ജെ.ഡി.സി. പ്രായപരിധി 16-40 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും,ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധി ഇളവുണ്ട്. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. കൂടാതെ എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും,മറ്റു കൂടുതൽ വിവരങ്ങൾക്കും https://scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം ഫോൺ: 04994 207350, 8921356512, 9446697434.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |