കണ്ണൂർ: വൈവിധ്യമാണ് മനുഷ്യരാശിയുടെ നിലനില്പിന്റെ അടിസ്ഥാനമെന്നും അതിന്റെ സർഗാത്മകതയാണ് മാനവികതയുടെ സൗന്ദര്യമെന്നും ആ സൗന്ദര്യബോധമാണ് പുരോഗതിക്ക് നിദാനമെന്നും സി.പി ഹരീന്ദ്രൻ പറഞ്ഞു. ലോക വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ, ആഹാരം, വസ്ത്രം, ആചാരം, ശീലം ഇവയെല്ലാം വ്യത്യസ്തമാണ്. ആ വ്യത്യസ്തകൾ നിലനിൽക്കപ്പെടേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു ഭക്ഷണം, ഒരു റേഷൻ കാർഡ്, ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിൽ രാജ്യത്തെ ഏകശിലാത്മകമാക്കാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വി.വി ശ്രീനിവാസൻ അദ്ധ്യക്ഷനായി. രവീന്ദ്രൻ പഴശ്ശി സ്വാഗതവും ടി.വി. ഹമീദ് നന്ദിയും പറഞ്ഞു. 25 മുതൽ ജൂൺ 15 വരെ സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |