SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

കസ്റ്റം ഹയറിംഗ് സെന്റർ

sustum
കസ്റ്റം ഹയറിങ് സെന്റർ തിരുമേനിപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെറുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയായ സ്മാം പദ്ധതി പ്രകാരം കസ്റ്റം ഹയറിംഗ് സെന്റർ തിരുമേനിയിൽ പ്രവർത്തനം തുടങ്ങി. പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾ 80 ശതമാനം സബ്സിഡിയിൽ ലഭിക്കും. തേജസ്വിനി ഇക്കോ ഫാം ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒമ്പതര ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളാണ് ലഭ്യമാക്കിയത്. തിരുമേനിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പ്രിൻസ് വെള്ളക്കട, ജോളി സണ്ണി പതിയിൽ, കൃഷി ഓഫീസർ കെ.ആർ ജിതിൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ, പി.എം സെബാസ്റ്റ്യൻ, ടിമ്മി ഫിലിപ്പ് പ്രസംഗിച്ചു. ഡ്രയർ, സ്‌പ്രേയർ, ചെയിൻ സോ, ജലസേചന പമ്പുകൾ, ഏണി, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL