SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

എക്സ് സർവീസ് മെൻ കുടുംബസംഗമം

ex-serive
മലബാർ റേഡിയോ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ മട്ടന്നൂർ മുനിസിപ്പൽ യൂണിറ്റ് കുടുംബസംഗമം മട്ടന്നൂർ ലയൺസ് ക്ലബ് ഹാളിൽ യൂണിറ്റ് പ്രസിഡന്റ് പി.വി രാജന്റെ അദ്ധ്യക്ഷതയിൽ മലബാർ റേഡിയോ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് 80 വയസ്സ് കഴിഞ്ഞവരെയും കലാ വിദ്യാഭ്യാസ മേഖലയിലുള്ളവരെയും ആദരിച്ചു. കായികമേഖലയിൽ കഴിവു തെളിയിച്ച പി.വി രാജനെ ഉപഹാരം നൽകി ആദരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സെൻട്രൽ കമ്മിറ്റി എൻ.വി തോമസ്, ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലിയിൽ, കെ. പവിത്രൻ, ലക്ഷ്മണൻ, നാരായണൻ, കാന്തിമതി, കെ.സി ബാലൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ. ശാരങ്ധരൻ സ്വാഗതവും കെ.പി ബാലൻ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടിയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, EX SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL