SignIn
Kerala Kaumudi Online
Sunday, 12 July 2026 6.12 AM IST

ചക്കഫെസ്റ്റ് സംഘടിപ്പിച്ചു

chakka
ചീമേനി കുടുംബശ്രീ സി.ഡി.എസിൽ നടന്ന ചക്ക ഫെസ്റ്റ്.

ചീമേനി: കുടുംബശ്രീ സി.ഡി.എസിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ വി.കെ ശോഭന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ നിർമ്മല, രജിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രമേശൻ, സി.ഡി.എസ് മെമ്പർമാർ, എ.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ, സപ്പോർട്ടിംഗ് സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി സി.വി വിനോദ് സ്വാഗതം പറഞ്ഞു. പതിനേഴ് വാർഡുകളിൽ നിന്നായി വ്യത്യസ്തതരം ചക്ക ഉത്പന്നങ്ങൾ ഉണ്ടാക്കി മത്സരത്തിൽ പങ്കെടുക്കുകയും അതിൽ 140 ചക്ക വിഭവങ്ങൾ ഉണ്ടാക്കി ഏഴാം വാർഡ് ഒന്നാം സ്ഥാനത്തും ആറും പത്തും വാർഡ് രണ്ടാം സ്ഥാനവും പതിമൂന്നാം വാർഡ് മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL