SignIn
Kerala Kaumudi Online
Friday, 09 October 2026 10.13 AM IST

ഭക്തിനിർഭരമായി ഉടവാൾ കൈമാറ്റ‌ചടങ്ങ്, അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് തുടക്കം

navaratry-fest-

നവരാത്രി വിഗ്രഹഘോഷയാത്രയുടെ ഭാഗമായുള്ള ഉടവാൾ കൈമാറ്റ ചടങ്ങിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ ഉടവാൾ സ്വീകരിക്കുന്നു

തക്കല: അനന്തപുരിയുടെ നവരാത്രി ആഘോഷങ്ങളുടെ സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ തമിഴ്‌നാട്ടിലെ പദ്‌മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ദേവസ്വം പ്രതിനിധികളിൽ നിന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങി. ഇതോടെ തലസ്ഥാന നഗരത്തിലേക്കുള്ള പ്രശസ്‌തമായ നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് തുടക്കമായി. എം വിൻസെന്റ് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പദ്‌മനാഭപുരത്ത്‌ നിന്നും പുറപ്പെടുന്ന തേവാരക്കെട്ട് സരസ്വതി ദേവിയുടെയും വേളിമല മുരുകൻ സ്വാമിയുടെയും ശുചീന്ദ്രം മുന്നൂറ്റി‌നങ്കയുടെയും വിഗ്രഹങ്ങൾ കേരള അതി‌ർത്തി കടന്ന് എത്തുന്നതോടെയാണ് തിരുവനന്തപുരം നഗരത്തിൽ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കമാകുക. അകമ്പടി സേവിക്കുന്ന മൂന്നൂറ്റിനങ്കയ്ക്ക് ശുചീന്ദ്രത്ത് ഭക്തിനിർഭരമായ യാത്രഅയപ്പാണ് നൽകിയത്. ഇന്നലെ രാവിലെ മുന്നൂറ്റിനങ്ക ദേവിയുടെ ശുചീന്ദ്രത്തെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. രാവിലെ 9.15ഓടെ ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങിൽ മന്ത്രി സി.പി.ജോൺ,കന്യാകുമാരി എം.എൽ.എ ദളവായി സുന്ദരം,കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ജാൻസി റാണി,ടി.വി.കെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രത്തിന് പുറത്ത് കേരള-തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി. അവിടെ നിന്ന് പുറപെട്ട മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന് മുന്നിലെത്തി അനുവാദം വാങ്ങി. തട്ടപൂജകളും ഭക്തരുടെ സ്വീകരണങ്ങൾക്കും ശേഷം ദേവി പത്മനാഭപുരത്തെത്തി. ഇവിടെ ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗറിന്റെ നേതൃത്വത്തിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പുലർച്ചെ മൂന്നിന്‌ കുമാരകോവിലിൽ നിന്ന് മുരുക വിഗ്രഹത്തിന്റെ ഘോഷയാത്ര പുറപ്പെട്ടു. മൂന്ന് വിഗ്രഹങ്ങൾക്കും ഔദ്യോഗിക ബഹുമതിയോടെ കേരള അതിർത്തിയായ കളിയിക്കാവിളയിൽ സ്വീകരണമുണ്ടാകും.

English Summary

The historic ceremonial sword handover marking the Navaratri celebrations in Thiruvananthapuram took place at the Uppirikka Malika of Padmanabhapuram Palace in Tamil Nadu at around 8 a.m. Devaswom Minister K. Muraleedharan received the ceremonial sword from Tamil Nadu Devaswom representatives, officially setting in motion the famous Navaratri idol procession to the state capital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDAVAL KAIMATTOM, PADMANABHAPURAM PALACE, NAVARATRY FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA