ന്യൂമാഹി: തയ്യിൽ ഹരീന്ദ്രന്റെ 40-ാം രക്ത സാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ പ്രകാശൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം.സി പവിത്രൻ, കെ. ജയപ്രകാശൻ, പി.പി രഞ്ചിത്ത് സംസാരിച്ചു. കിടാരൻകുന്നിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പ്രകടനവും ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടന്നു. ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി സി.കെ രമേശൻ ഉദ്ഘാടനം ചെയ്തു. കെ.പി നൗഷാദ് അധ്യക്ഷതവഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ, വടക്കൻ ജനാർദനൻ, കെ. ജയപ്രകാശൻ, വി.പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
