
വാരം: മുൻ യൂത്ത് കോൺഗ്രസ് നേതാവും, ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി.മുരളീധരന്റെ ചരമവാർഷിക ദിനം എളയാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.ടി.ഒ.മോഹനൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. വി.എ.നാരായണൻ, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ.മോഹനൻ, സജീവ് മാറോളി , രാജീവൻ എളയാവൂർ, പി.മാധവൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ , കെ.സി.ഗണേശൻ , പി.സി സജിത്ത്, സി പ്രദീപൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനാ മാർച്ച് വാരം ബസാറിൽ നിന്നാണ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |