SignIn
Kerala Kaumudi Online
Thursday, 04 June 2026 5.54 AM IST

കമ്മാര പൊതുവാൾ അനുസ്മരണം

kammara
അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പി. കമ്മാര പൊതുവാൾ അനുസ്മരണത്തിൽ, ഗ്രന്ഥാലയം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

പയ്യന്നൂർ: ആറ് പതിറ്റാണ്ടിലേറെ കാലം പൊതുരംഗത്തെ നിറ സാന്നിദ്ധ്യവും കേളപ്പൻ സർവീസ് സെന്റർ പ്രസിഡന്റും സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃനിരയിലെ പ്രധാനിയുമായിരുന്ന പി. കമ്മാരപൊതുവാളുടെ നിര്യാണത്തിൽ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ ചേർന്ന യോഗം അനുശോചിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു. രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളപ്പൻ സർവീസ് സെന്റർ സെക്രട്ടറി എ.കെ.പി നാരായണൻ, പി. രത്നാകരൻ, മണിയറ ചന്ദ്രൻ, കെ. ഹരിഹർ കുമാർ, എ. രൂപേഷ്, കെ. രാമചന്ദ്രൻ അടിയോടി, വി.എം. ഉമ, പി. പദ്മനാഭൻ, കെ.എം രമേശൻ, എ.കെ രാജേഷ്, പി.എം ബാലകൃഷ്ണൻ, ഡോ. കെ.പി രമ്യ, സി.കെ പ്രമോദ് കുമാർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി.വി വിനോദ് കുമാർ സ്വാഗതവും സി.കെ ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL