SignIn
Kerala Kaumudi Online
Sunday, 21 June 2026 5.44 AM IST

സലിം കുമാറിനെ അനുസ്മരിച്ചു

salimkumar

കാഞ്ഞങ്ങാട്: സംസ്ക്കാര സാഹിതി കാസർകോട് ജില്ലാ കമ്മറ്റി അന്തരിച്ച ചലച്ചിത്ര നടൻ സലിം കുമാറിനെ അനുസ്മരിച്ചു.സലിം കുമാറിന്റെ പുസ്തക ചർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതം പറഞ്ഞു. നാലപ്പാടം പത്മനാഭൻ പുസ്തകം പരിചയപ്പെടുത്തി. അഡ്വ.ഗംഗാധരൻ കുട്ടമത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.വിവേക് വി.ഗോപി,അഡ്വ.പി.കെ.ചന്ദ്രശേഖരൻ,അഡ്വ.ശിവാനന്ദ,ഉമേശൻ ബേളൂർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. പ്രകാശൻ,കെ.കെ.ബാബു,പി.വി.ചന്ദ്രശേഖരൻ,അനിൽ വാഴുന്നോറടി, എം.കുഞ്ഞികൃഷ്ണൻ, അഡ്വ.ബിജുകൃഷ്ണ, പി.വി.ഉദയകുമാർ , ടി.രാജീവൻ,നിയാസ് ഹൊസ്ദുർഗ്ഗ്, സിജി രാജൻ കാഞ്ഞങ്ങാട്, ശ്രീവിദ്യ ബാലൻ,സൂര്യപ്രഭ,രമാദേവി വെള്ളിക്കോത്ത്, ഉഷ കാട്ടുകുളങ്ങര,പി.വി.തമ്പാൻ,എ.പുരുഷോത്തമൻ, രവീന്ദ്രൻ ചേടിറോഡ് എന്നിവർ സംസാരിച്ചു.ഡോ.ദിവ്യ ജിതിൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL