SignIn
Kerala Kaumudi Online
Friday, 30 October 2026 9.42 PM IST

കിഫ്ബി ഭൂമി ഏറ്റെടുക്കൽ : വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

READ ENGLISH VERSION
kiffb-
കിഫ്ബി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന 4896 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. 12240 കോടി രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്‌ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പാലക്കാട് (470 ഏക്കർ)​,​ കണ്ണൂർ (4896 ഏക്കർ)​ എന്നീ ജില്ലകളിലായി 5336 ഏക്കർ ഭൂമി 12710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാനാണ് കിഫ്ബി അംഗീകാരം നൽകിയിരുന്നത്. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയുടെ ആവശ്യകതയും സാമ്പത്തിര പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്രമായ ചെലവ് നേട്ട വിശകലനോ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ കൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത,​ ഉത്തരവാദിത്വം,​ പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച ഗുരുതരമായ ആശങ്കകകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉത്തരവിൽ പറയുന്നു.

ഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും ,​ ഭൂമിയുടെ വിലയും നഷ്ടപരിഹാരനും നിർണയിക്കുന്നതിൽ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ മൂല്യനി‍ർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ,​ ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താത്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB, VIGILANCE ENQUIRY, KANNUR LAND, LAND ACQUISITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA