SignIn
Kerala Kaumudi Online
Sunday, 01 November 2026 9.01 AM IST

വീണാജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

veena-george
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു പ്രതിഷേധം, വീണാ ജോർജ് ( കേരളകൗമുദി ഫയൽ ചിത്രം)

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാജോർജിനെ കണ്ണൂർ റെയിൽവേസ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി കണ്ടെത്തൽ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എസ്‌ഐടി തലവൻ യു പ്രേമൻ ഡി‌ജിപിക്ക് കൈമാറി. കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത് ഉന്തും തള്ളും മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്ന തരത്തിലാണ് ഗൺമാനായ അഭിലാഷ് ആദ്യത്തെ അന്വേഷണസംഘത്തിന് നൽകിയ മൊഴി. എന്നാൽ, പിന്നീട് അത്തരത്തിലൊരു മൊഴി നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടില്ലെന്നും ഗൺമാൻ മൊഴി മാറ്റുകയായിരുന്നു. ഇക്കാര്യങ്ങളും അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൊഴിമാറ്റിയ ഗൺമാനെതിരെ നടപടിയെടുക്കുന്ന കാര്യം ഡിജിപിക്ക് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു. എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവർക്ക് ജാമ്യം ലഭിച്ചത്.

English Summary

An SIT report found that KSU workers did not attack Veena George at Kannur Railway Station, stating that only pushing and shoving occurred.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTACK AGAINST VEENA GEORGE, CASE AGAINST KSU, KSU PROTEST KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA