SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

കർഷക മോർച്ച ജൈവ കൃഷി ശില്പശാല

java
ജൈവ കൃഷി ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടപ്പാറ: നരേന്ദ്രമോദി സർക്കാറിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ കർഷക മോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതി, കൃഷി സംരക്ഷണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജൈവ കൃഷി ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ല പ്രസിഡന്റ് സുകുമാരൻ കാലിക്കടവ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എ. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ സി. പ്രമോദ് കുമാർ ക്ലാസെടുത്തു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണൻ ബളാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, സംസ്ഥാന സെക്രട്ടറി പ്രഭാകരൻ കനകപ്പള്ളി, ജില്ലാ സെക്രട്ടറി രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയ സായ്, ചന്ദ്രഭാനു, കണ്ണൻ എന്നിവർ സംസാരിച്ചു. ടി.സി രാമചന്ദ്രൻ സ്വാഗതവും പ്രതാപൻ നായർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL